പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി

പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം; വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി
Oct 26, 2024 04:54 PM | By Sufaija PP

കണ്ണൂർ : പിപി ദിവ്യയുടെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണ മെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. എഎപിയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയിലാണ് നിര്‍ണായക നീക്കം നടത്തിയത്. കണ്ണൂര്‍ ധര്‍മശാല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ലഭിച്ച ഉപകരാറുകളിന്‍ മേലുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 13 കോടിയുടെ ഉപകരാറുകളില്‍ 12 കോടി 81 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കുള്ള ഉപകരാറുകള്‍ ലഭിച്ചത് ഈ കമ്പനിക്കാണ്. അതില്‍ ദുരൂഹതയുണ്ട്, ഇതിലെ ബിനാമി ഇടപാടുകള്‍ അന്വേഷിക്കണം എന്നൊക്കെയാണ് ആവശ്യം. 2021 ജൂലൈ രണ്ടിനാണ് ഈ കമ്പനി രൂപീകരിക്കുന്നത്.

അതിനു പിന്നാലെ പൊതു മേഖല സ്ഥാപനമായ സില്‍ക് വഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും, നിര്‍മാണ പ്രവര്‍ത്തികളും എല്ലാം ഒരേ സ്ഥാപനത്തിന് ഉപകരാര്‍ ലഭിക്കുന്നു. ഇത് സംശയകരമാണ്. സില്‍ക്കിന് ഈ ഇനത്തില്‍ ചെറിയ തുകയാണ് ലഭിച്ചത്. ബാക്കി 12 കോടി 44 ലക്ഷം രൂപയും കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. എന്തുകൊണ്ടാണ് ഒരേ കമ്പനിക്ക് മാത്രം ഉപകരാര്‍ ലഭിച്ചത്. ഇതില്‍ ദുരൂഹതയുണ്ട്. വിജിലന്‍സ് അന്വേഷണം വേണം – എന്നെല്ലാമാണ് പരാതി. അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യ പൊലീസില്‍ കിഴടങ്ങില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ ദിവ്യ ബന്ധുവിന്റെ വീട്ടിലെത്തി. രാവിലെ മറ്റൊരിടത്തേക്ക് മാറി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ദിവ്യ കിഴടങ്ങയേക്കില്ല. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കണ്ണൂര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ പ്രതിപക്ഷ ബഹളം ഉണ്ടായി. പ്രത്യേക പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

PP Divya's benami transactions should be investigated

Next TV

Related Stories
പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി

Oct 27, 2024 12:22 PM

പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി

പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി...

Read More >>
ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

Oct 27, 2024 09:39 AM

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി

ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​മേ​യം പാ​സാ​ക്കി...

Read More >>
സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

Oct 27, 2024 09:36 AM

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

സ്താനാർബുദ ബോധവൽക്കരണ ട്രെയിനിങ്ങ് പ്രോഗ്രാം...

Read More >>
വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

Oct 26, 2024 09:06 PM

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്

വ്യാജ പ്രചരണം: മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ പരാതി നൽകി സിപിഎം നേതാവ് പി വി ഗോപിനാഥ്...

Read More >>
തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

Oct 26, 2024 08:56 PM

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27 ന്

തുലാപത്ത് പുത്തരി അടിയന്തിരം ഓക്ടോബർ 27...

Read More >>
സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

Oct 26, 2024 08:53 PM

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ...

Read More >>
Top Stories

News Roundup