---
title: "പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി"
english_title: "NGO union leader files police complaint"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245492/ngo-union-leader-files-police-complaint"
published_at: "2024-10-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671de36e33679_Untitled-2-web.jpg"
keywords: []
---

# പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി

> **Lead Summary:** പരിയാരം: പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍. ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍ ജിജേഷ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി ടിവി.ഷാജി, ട്രഷറര്‍ കെ.ശാലിനി, യു.കെ.മനോഹരന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കി.

## Article Content

പരിയാരം: പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍. ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍ ജിജേഷ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി ടിവി.ഷാജി, ട്രഷറര്‍ കെ.ശാലിനി, യു.കെ.മനോഹരന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കി.

മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ടി.വി.പ്രശാന്തന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ പരിയാരം ഏരിയാ സെക്രട്ടെറിയുമായ പി.ആര്‍.ജിജേഷ് ഇടപെട്ടു എന്ന് ആരോപിച്ച് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലും പത്ര-ദൃശ്യ മാധ്യമങ്ങളിലും പ്രചാരണം നടത്തിയതിന് ഇവര്‍ക്കെതിരെ മാനസിക പീഡനത്തിനും വ്യക്തിഹത്യക്കും മനുഷ്യാവകാശ ലംഘനത്തിനും കേസെടുത്ത് അന്വേഷിക്കുന്നതിനും ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245492/ngo-union-leader-files-police-complaint)