---
title: "സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു"
english_title: "Seethi sahib students "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245398/seethi-sahib-students"
published_at: "2024-10-26T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d09a70ab18_IMG-20241026-WA0218.jpg"
keywords: []
---

# സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

> **Lead Summary:** സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. 

## Article Content

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. 

സ്റ്റേഷൻ ഹൗസ് ഓഫീസർ ഐ പി ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസുകാർ കേഡറ്റുകളെ സ്വീകരിച്ചു. സബ് ഇൻസ്‌പെക്ടർമാരായ സതീശൻ, ശശി, സജി, പവിത്രൻ, എ എസ് ഐ മുഹമ്മദലി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരും ഡ്രിൽ ഇസ്ട്രക്ടര്മാരുമായ പ്രസൂൺ ലാൽ, ബിന്ദു എന്നിവർ സ്റ്റേഷന്റെ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും വിശദീകരിച്ചു. കേഡറ്റുകൾ സംശയ നിവാരണം നടത്തുകയും ആയുധങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തന രീതികളെക്കുറിച്ചും മനസ്സിലാക്കി. പോലീസുകാർ കേഡറ്റുകൾക്ക് മധുരം നൽകിയാണ് തിരിച്ചയച്ചത്.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ സി മുസ്തഫ, അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ വി പി ഫാത്തിമ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245398/seethi-sahib-students)