തളിപ്പറമ്പ: സ്തനാർബുദ സാധ്യതകൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, പുരുഷ സ്തനാർബുദം, ഘട്ടങ്ങൾ, പരിശോധനകൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മദ്റസ ശാഖാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡൻ്റ് കെ പി നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് സ്റ്റേറ്റ് കൗൺസിൽ മെമ്പർ പി മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു.
തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ വൈസ് പ്രസിഡൻ്റ് സിദ്ധിഖ് ഗാന്ധി, മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി എൻ എ സിദ്ധിഖ് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ നിയേജക മണ്ഡലം വൈസ് പ്രസിഡൻ്റ് ജാഫർ ഓലിയൻ , കെ സി മുസ്തഫ കെ പി മുഹമ്മദ് കുഞ്ഞി ഹാജി, കൗൺസിലർമാരായ ഖദീജ കെ പി,നഫീസ ബീബി , സാഹിദ പി കെ , റസിയ പി കെ, റഹ്മത്ത് ബീഗം വനിത ലീഗ് നേതക്കളായ റുബീന ടീച്ചർ, സുനൈസ,റഹ്മത്ത് പി. കെ,ഇർഫാന ടീച്ചർ , തസ്ലിമ ജാഫർ സൈനബ ബഷീർ സീനത്ത് പുന്നക്കൻ സുഹറ അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു .ഹനീഫ് മദ്രസ സ്വാഗതവും മൻസൂർ കൊടിയിൽ നന്ദിയും പറഞ്ഞു.
A breast cancer awareness training program was organized