തളിപ്പറമ്പ: താനുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച തിന് 'മറുനാടൻ മലയാളി' എന്ന ഓൺലൈൻ ചാനലിനെതിരെ സി പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും വിസ്മയ പാർക്ക് ചെയർമാനുമായ പി.വി ഗോപിനാഥ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്കറിയ കഴിഞ്ഞ ദിവസമാണ് പി.വി.ഗോപിനാഥിനെതിരെ വാർത്ത നൽകിയത്.
കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത് ഗോപിനാഥൻ്റെ കൂടി ഇടപെടൽ കാരണമാണെന്നും പമ്പ് ഉടമ പ്രശാന്തൻ ഇയാളുടെ അടുത്ത ബന്ധു വാണെന്നും മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. രാജേശ്വര ക്ഷേത്രം ഉൾപ്പെടെ ഭരിക്കുന്ന ടി.ടി.കെ ദേവസ്വത്തിന് ചെങ്ങളായി പഞ്ചായത്തിൽ നൂറുകണക്കിന് ഏക്ര ഭൂമിയുണ്ടെന്നും ഇവിടെ അനധികൃത ചെങ്കൽ ഖനനം നടത്തുന്നതിൻ്റെ പിറകിൽ ഗോപിനാഥാണെന്നുമായിരുന്നു ആരോപണം.
പ്രശാന്തൻ തൻ്റെ ബന്ധുവാണെന്നും എന്നാൽ പെട്രോൾ പമ്പ് പ്രശ്‌നത്തിൽ ഒരിക്കൽ പോലും എ ഡി.എമ്മിനെയോ പി.വി.ദിവ്യയെയോ ഞാൻ വിളിച്ചിട്ടില്ലെന്നാണ് ഗോപിനാഥൻ നൽകിയ പരാതി. ടി.ടി.കെ ദേവസ്വത്തിൻ്റെ ഭൂമിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ജീവിതത്തിൽ താൻ ബന്ധപ്പെട്ടിട്ടില്ല. ഒരു കാറിയുമായി തനിക്ക് ബന്ധമില്ല. പിതാവ് നല്കിയ സ്ഥലത്ത് ശ്രീകണ്ഠാപുരം എസ്.ബി.ഐയിൽ നിന്ന് വായിയെടുത്ത് പണിത വീടല്ലാതെ തനിക്ക് ഒരു സ്വത്തുമില്ല, ഇതൊക്കെ പകൽ പോലെ എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും. തികച്ചും തെറ്റായ വാർത്ത നൽകി തന്നെയും പാർട്ടിയെയും വിസ്‌മയ പാർക്കിനെയും താറടിക്കാനുള്ള ക്രമമാണ് സാജൻ സ്കറിയ നടത്തിയത് എന്നും കർശന നടപടി ഉണ്ടാകണമെന്നും ഗോപിനാഥൻ നൽകിയ പരാതിയിൽ പറയുന്നു
Fake news