---
title: "നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം"
english_title: "Nanichery bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/245396/nanichery-bridge"
published_at: "2024-10-26T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d08d8c1233_Screenshot_20241026_205034_Google.jpg"
keywords: []
---

# നണിച്ചേരി പാലത്തിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

> **Lead Summary:** തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം പിലിയെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം. മുല്ല ക്കൊടിയിൽ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ടി.വി. മുസ്‌തഫയും സുഹൃ ത്ത് ചന്ദ്രനുമാണ് പുലിയെ കണ്ടത്. പാലം കഴിഞ്ഞുള്ള കയറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ. ഒരു മിന്നായം പോല അതിവേഗത്തിൽ റോഡ് മറികടന്ന് ഓടുകയായിരുന്നുവെന്ന് മുസ്‌തഫ പറഞ്ഞു. വിവരം ഉടൻ തന്നെ മുസ്തഫ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെ ങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

## Article Content

തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം പിലിയെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം. മുല്ല ക്കൊടിയിൽ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ടി.വി. മുസ്‌തഫയും സുഹൃ ത്ത് ചന്ദ്രനുമാണ് പുലിയെ കണ്ടത്. പാലം കഴിഞ്ഞുള്ള കയറ്റത്തിൽ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ. ഒരു മിന്നായം പോല അതിവേഗത്തിൽ റോഡ് മറികടന്ന് ഓടുകയായിരുന്നുവെന്ന് മുസ്‌തഫ പറഞ്ഞു. വിവരം ഉടൻ തന്നെ മുസ്തഫ പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെ ങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/245396/nanichery-bridge)