---
title: "കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "A native of Kannur died due to heart attack in Qatar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230419/a-native-of-kannur-died-due-to-heart-attack-in-qatar"
published_at: "2024-08-23T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c80545d9106_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി ലനീഷ് എ.കെ ഖത്തറിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖത്തറിൽ മരിച്ചു. കണ്ണൂർ ചാലോട് മൂലക്കരി സ്വദേശി ലനീഷ് എ.കെ ഖത്തറിൽ മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പരേതനായ എം.കെ നാരായണന്റെ മകനാണ്. എ.കെ ലളിതയാണ് അമ്മ. ഭാര്യ ഷഗിന. മകൻ: ദേവനന്ദ്. സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്. നടപടികൾ പൂർത്തിയാക്കിയ ശേഷം ​വ്യാഴാഴ്ച രാത്രിയോടെ ദോഹയിൽ നിന്നുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് സംസ്കാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230419/a-native-of-kannur-died-due-to-heart-attack-in-qatar)