ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെടുകയും.രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്ത pസംഭവത്തിൽ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം കമ്പനി അധികൃതർ നൽകാൻ തയാറാകുന്നില്ലെന്ന് ആരോപിച്ച് പ്രദേശത്ത് ജോലി നിർത്തിവെച്ച് 50 ഓളം തൊഴിലാളികൾ സമരത്തിനിറങ്ങി.പരിയാരം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങുന്നതിനും അനിശ്ചിതത്വത്തിലായി. പാതനിർമ്മാണം നടത്തുന്ന മേഘ കമ്പനി അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികൾ പ്രവൃത്തിയിൽ നിന്നും വിട്ടുനിന്നത്.ഇന്നലെ രാവിലെ 10.15 മണിയോടെയാണ് അപകടം.

പശ്ചിമ ബംഗാൾ കൊൽക്കത്ത ദക്ഷിണ ഗംഗാധരപുര സ്വദേശി മുഹമ്മദ് മിറിൻ്റെ മകൻ മിൻഹാജിൽ അലിമിർ(18) ആണ് മരിച്ചത്.സഹപ്രവർത്തകരായ കൊൽക്കത്ത സ്വദേശികളായമുനാനൽ റസ്ക്കൽ (55), മോഹാന ഹജ (18) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ ചെറുവത്തൂർ ഞാണങ്കൈയിൽ ചെറുവത്തൂർ- ചീമേനി ലിങ്ക് റോഡ് നിർമ്മാണത്തിനിടെ കുന്നിടിഞ്ഞാണ് അപകടം .വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കരിപ്പൂരിൽ ഫയർഫോഴ്സ് സംഘവും ചന്തേര പോലീസും ഏറെ നേരത്തെ ശ്രമഫലമായാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
Workers strike