കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്

കേരളത്തിൽ ജാഗ്രത, ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത, കണ്ണൂരിൽ യെല്ലോ അലർട്ട്
May 13, 2025 03:06 PM | By Sufaija PP

തിരുവനന്തപുരം: ആന്‍ഡമാൻ കടലിൽ കാലവര്‍ഷം എത്തിയെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം ഇന്ന് എത്തിയത്. അടുത്ത മൂന്ന് മുതൽ നാലു ദിവസത്തിനുള്ളിൽ തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ത വകുപ്പ് അറിയിച്ചു.

കേരളത്തിൽ മെയ് 27ഓടെയായിരിക്കും കാലവര്‍ഷം എത്തുക. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ ഇടിയോടുകൂടിയുള്ള ശക്തമായ മഴയ്ക്കാണ് കേരളത്തിൽ സാധ്യതയുള്ളത്.

Heavy rain

Next TV

Related Stories
ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

May 13, 2025 06:01 PM

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ പണിമുടക്കി

ദേശീയപാത നിർമ്മാണ ദുരന്തം 50 ഓളം തൊഴിലാളികൾ...

Read More >>
നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

May 13, 2025 02:55 PM

നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം...

Read More >>
പി.ടി നാസർ നിര്യാതനായി

May 13, 2025 02:32 PM

പി.ടി നാസർ നിര്യാതനായി

പി.ടി നാസർ (68)...

Read More >>
പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

May 13, 2025 02:28 PM

പാനൂരില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി

പാനൂരില്‍ സ്റ്റീൽ ബോംബ്...

Read More >>
കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

May 13, 2025 12:24 PM

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കഞ്ചാവ്...

Read More >>
സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

May 13, 2025 12:22 PM

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ...

Read More >>
News Roundup






GCC News