തളിപ്പറമ്പ്: യാത്രക്കാരന്‍ ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു, റോഡില്‍െതറിച്ചുവീണ യാത്രക്കാരന് ഗുരുതര പരിക്ക്.പട്ടുവം അരിയിലെ ഷഹാന മന്‍സിലില്‍ പി.വി.മുഹമ്മദ്കുഞ്ഞിക്കാണ്(70)പരിക്കേറ്റത്.ഇയാളെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ്-6 ന് വൈകുന്നേരം 6.25 നായിരുന്നു അപകടം.പട്ടുവം അരിയില്‍ കോളനി ബസ്‌റ്റോപ്പില്‍ സല്‍സബീല്‍ എന്ന ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കവെ ഡ്രൈവര്‍ അലക്ഷ്യമായി ബസ് മുന്നോട്ടെടുക്കുകയായിരുന്നു.മുഹമ്മദ്കുഞ്ഞി ഇതോടെ റോഡില്‍ തെറിച്ച് വീഴുകയായിരുന്നു.ബസ് ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Bus pulled forward before getting off