---
title: "കടൽ രക്ഷാപ്രവർത്തനം: കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും കൺട്രോൾ റൂം സജ്ജം"
english_title: "Sea rescue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207324/sea-rescue"
published_at: "2024-05-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66506fc7035b8_Untitled-2-web.jpg"
keywords: []
---

# കടൽ രക്ഷാപ്രവർത്തനം: കണ്ണൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും കൺട്രോൾ റൂം സജ്ജം

> **Lead Summary:** മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണ്‍സൂണ്‍കാല കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി.

## Article Content

മണ്‍സൂണ്‍ കാലത്ത് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മണ്‍സൂണ്‍കാല കടല്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം തുടങ്ങി.

കണ്‍ട്രോള്‍ റൂമിന് അനുബന്ധമായി സുരക്ഷാ ബോട്ടുകളുടെയും ലൈഫ്ഗാര്‍ഡിന്റെയും സേവനം സജ്ജമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെടുന്ന തൊഴിലാളികളെ സംബന്ധിക്കുന്ന വിവരം കണ്‍ട്രോള്‍ റൂമിന്റെ നമ്പറായ 0497 2732487, 9494007039 (ഫിഷറീസ് അസി.ഡയറക്ടര്‍) ലും അറിയിക്കാവുന്നതാണ്. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ യാനങ്ങളില്‍ സൂക്ഷിച്ചിരിക്കേണ്ടതാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207324/sea-rescue)