തളിപ്പറമ്പ്: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡി എം എ യുമായി രണ്ടു പേർ പിടിയിൽ പരിയാരം മുക്കുന്നിലെ എസ്.പി.മന്‍സൂര്‍(36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ്(23)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐപിഎസി ൻ്റെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ തളിപ്പറമ്പ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എല്‍.ബെന്നിലാലു, എസ്.ഐ പി.റഫീക്ക് എന്നിവരുടെനേതൃത്വത്തിൽ പിടികൂടിയത്.

ഇന്നലെ രാത്രി 7.40 മണിക്ക് കരിമ്പത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം വെച്ചാണ് വാഹന പരിശോധനക്കിടെ കെ.എല്‍.59 സെഡ്. 6333 നമ്പർ സ്വിഫ്റ്റ് കാറിൽ വെച്ചാണ് 4.638 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. ശ്രീകണ്ഠാപുരത്തുനിന്നും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു . പരിയാരംപ്രദേശത്തെ പ്രദേശത്തെ പ്രധാന എം.ഡി.എം.എ വില്‍പ്പനക്കാരനായ മന്‍സൂര്‍ നേരത്തെ മണല്‍കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിൽ പ്രതിയാണ്.
caught with the deadly drug MDMA