പഴയങ്ങാടി: പെയിൻ്റിംഗ് തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

താവം പള്ളിക്കര ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒ.പി. ഇബ്രാഹിം എം.ഖദീജ ദമ്പതികളുടെ മകൻ അബ്ദുൾ റഹ്മാനെ (34)യാണ് മുട്ടം വെങ്ങര റെയിൽവെ ഗേറ്റിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ ഇന്ന് പുലർച്ചെ കണ്ടെത്തിയത്.
വെങ്ങരയിലെ ഭാര്യ വീട്ടിലേക്കുള്ള വഴിമധ്യേയാണ് അപകടം.ഭാര്യ: ഹസീന. നാല് മാസം പ്രായമുള്ള മകൾ അസുവ . സഹോദരങ്ങൾ .നാസർ ,അഷറഫ്, ഷൗക്കത്തലി,.ജമീല .പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി
train accident