തളിപ്പറമ്പ്: സി.പി.ഐ ജില്ലാ കൗൺസിലംഗം കോമത്ത് മുരളീധരനെ വധിക്കാൻ ശ്രമിച്ച ലഹരി ഗുണ്ടാ മാഫിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി.അംഗം അഡ്വ. പി. അജയകുമാർ എം. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

Protest group under the leadership of CPI