വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ സീനിയർ മാനേജർ മാവില മധുസൂദനൻ(62) നിര്യാതനായി. പാറമേലിലെ പരേതരായ കെ വി കൃഷ്ണന്റെയും മാവില മാധവിയുടെയും മകനാണ്. വ്യാഴാഴ്ച പിലാത്തറയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കണ്ണൂർ ശ്രീധന്ദ് ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം. ഭാര്യ: കെ കെ സുപ്രിയ. മക്കൾ: വിശാഖ്, വിഘ്നേഷ്, ഐശ്വര്യ. മരുമകൾ: മേഘ്ന.
Madhusoodhanan