അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ. മെയ് 9, 10, 11 ദിവസങ്ങളിൽ നടക്കും. മെയ് 9 വെള്ളിയാഴ്ച രാത്രി 7 30ന് ശൈഖ് ഹസ്സൻ ഹസ്രത്ത് നഗർ ജുമാ മസ്ജിദ് അങ്കണത്തിൽ ശൈഖുനാ ടി മുഹമ്മദ് കുഞ്ഞി ബാഖവി ഉദ്ഘാടനം ചെയ്യും.
മെയ് 10 ശനിയാഴ്ച രാത്രി 7.30ന് പ്രശസ്ത സൂഫി കായകൻ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി ഖവാലി ഉണ്ടായിരിക്കും. മുഖ്യപ്രഭാഷണം ആബിദ് റഹ്മാനി കാസർഗോഡ്. മെയ് 11ന് സയ്യിദ് ഹാഫിള് അബ്ദുൽ ഖാദർ ഫൈസി തങ്ങൾ പട്ടാമ്പിയുടെ നേതൃത്വത്തിൽ ഉൽബോധനം,സ്വലാത്ത്, കൂട്ട പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. ജോയിൻ സെക്രട്ടറി നൗഷാദ് സി പരുപാടിയിൽ നന്ദി അവതരിപ്പിക്കും.
Lajnathul islam masjid