ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു.

താലൂക് ഓഫീസ് കോൺഫറൻസ് ഹാളിൽ കെ.ജി.ബാബു ( ചെയർമാൻ,ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി, കണ്ണൂർ ) വിന്റെ അധ്യക്ഷത യിൽ ചേർന്ന പരിപാടി സതീഷ് കുമാർ.പി.കെ (അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ & മാനേജർ വിമുക്തി മിഷൻ ) ഉത്ഘാടനം ചെയ്യുകയും മികച്ച ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ച, സെൻറ് ജോസഫ് സ് ഹയർ സെക്കന്ററി സ്കൂൾ, വായാട്ട് പറമ്പ, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ, ചൊക്ലി, മികച്ച ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലർമാരായസുജിത് കുമാർ,ഷാഹിദ.ടി, മികച്ച ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റ് മാരായ അവന്തിക.ടി, റോസിലിൻ ആൻ ഡെന്നിസ്, 2023.24 ലെ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി യുടെ പ്രഥമ മികച്ച സംസ്ഥാന അധ്യാപക കൗൺസിലർ അവാർഡ് നേടിയ ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ കോ ഓർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് നെയും ആദരിച്ചു.
റെഡ് ക്രോസ് സ്ഥാപകനായ സർ, ഹെൻറി ഡ്യൂനന്റ് അനുസ്മരണ പ്രഭാഷണം ജൂനിയർ റെഡ് ക്രോസ്സ് ജില്ലാ പ്രസിഡന്റ് എൻ. ടി.സുധീന്ദ്രൻ നടത്തി.
സി.ഗംഗാധരൻ മാസ്റ്റർ സ്വാഗതം ആശംസി ച്ച ചടങ്ങിന് മനോജ് കുമാർ. എം.കെ ( തഹസീൽദാർ,കണ്ണൂർ ),ലതീഷ് എ.കെ,മുഹമ്മദ് കീത്തേടത്ത്, സമജ്.ഇ.വി, സുജിത്ത് കുമാർ. സി ഷാഹിദ.ടി, ശ്രീഹരി. ടി,സജിത പി (രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ചൊക്ലി ), മായ.കെ ജോർജ്(സെന്റ് ജോസഫ്‌സ് ഹ യർ സെക്കന്ററി സ്കൂൾ, വായാട്ട്പറമ്പ്)അവന്തിക .ടി,റോസലിൻ ആൻ ഡെന്നിസ് എന്നിവർ സംസാരിച്ചു.ശ്രീധരൻ.ടി കെ നന്ദി പ്രകാശിപ്പിച്ചു.
Red cross day