കുറുമാത്തൂർ സൗത്ത് യു .പി സ്കൂളിലെ 3,5 ക്ലാസ്സുകളിൽ പഠിക്കുന്ന മുഹമ്മദ് ഹാദി, മുഹമ്മദ് ഷിഫാസ് എന്നീ കൊച്ചു മിടുക്കർ മാതൃകാപരമായ പ്രവർത്തനത്തിലൂടെ നാടിനും സ്കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ്. കുറുമാത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്ക്കാലിക സൂക്ഷിപ്പുകേന്ദ്രത്തിലേക്ക് ചുമന്നുകൊണ്ടു പോകുമ്പോൾ സ്വമേധയാ തങ്ങളുടെ സൈക്കിളുകളുമായി വന്ന് സഹായിക്കുകയായിരുന്നു.

കുട്ടികളുടെ ഈ പ്രവൃത്തി വലിയ ഒരു സഹായമായി അനുഭവപ്പെട്ട ഹരിത കർമ്മസേനാംഗങ്ങൾ തങ്ങളുടെ പഞ്ചായത്ത് തല ഗ്രൂപ്പിൽ അറിയിക്കുകയും തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ്, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ ,സ്കൂൾ അധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ കുട്ടികളെ വീട്ടിലെത്തി അനുമോദനങ്ങൾ അറിയിച്ചു.
മന്ത്രി, കലക്ടർ എന്നിവരുടെ അനുമോദന സന്ദേശങ്ങൾ കൂടി കുട്ടികൾക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം സഹജീവി സ്നേഹവും സമൂഹനന്മയും പ്രകടിപ്പിച്ച ഈ കുട്ടികൾ മുതിർന്നവർക്ക് കൂടി മാതൃകയാണ്.
muhammed ahdi and shifas