54 വർഷമായി ലീസ് നൽകുന്ന 25 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമുന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ കേസിൽനിന്ന് അവരുന്നയിച്ച അവകാശവാദങ്ങൾ പിൻവലിച്ചു എന്നുമാണ് വഖഫ് സംരക്ഷണ സമിതി അവകാശപ്പെടുന്നത്.സർ സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടെയുള്ള വഖഫ് ഭൂമി നരിക്കോട് ഈറ്റിശ്ശേരി ഇല്ലം വകയാണെന്ന വിചിത്ര അവകാശവാദവും ട്രസ്‌റ്റ് ഉന്നയിച്ചിട്ടുണ്ട്. ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുഖ്യ ഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കമ്മിറ്റിയുടെ ഭൂമി കൈക്കലാക്കാനാണ് മുസ്ലിംലീഗ് നിയന്ത്രണത്തിലുള്ള ട്രസ്‌റ്റ് ഇത്തരം പച്ചക്കളം പറഞ്ഞ് പ്രചരിപ്പിക്കുകയും അതിനായി കോടതിയെ സമീപിക്കുകയും ചെയ്‌തതെന്ന് കൂടി പത്രകുറിപ്പിൽ പറയുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ ശ്രമം തടയായനായത് തക്ക സമയത്ത് വഖഫ് സ്വത്ത് സംരക്ഷണ സമിതി ഇടപെട്ടതിന്റെ കൂടി ഫലമാണ് ഈയൊരു വിജയമെന്നും അവർ ചൂണ്ടിക്കാട്ടി.
Waqf_related_issue_in_taluparamba