മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു

മഴ കനക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ദുരന്ത നിവാരണ അടിയന്തര യോഗം വിളിച്ചു ചേർത്തു
May 26, 2025 11:02 AM | By Sufaija PP


ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ 24.05.2025 ന് അടിയന്തര യോഗം വിളിച്ചുചേർത്തു.

നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, കൌൺസിലർമാർ, താലൂക്ക് ഓഫീസ്, പോലീസ്, ഫയർ&റസ്ക്യൂ, വാട്ടർ അതോറിറ്റി, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളെയും, ആയതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെകുറിച്ചും നഗരസഭാ സെക്രട്ടറി ശ്രീ.സുബൈർ കെ പി വിശദീകരിച്ചു. തളിപ്പറമ്പ നഗരസഭാപരിധിയിൽ മഴക്കാലവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടകരമായ കെട്ടിടങ്ങൾ, മരങ്ങൾ, വെള്ളക്കെട്ട് സംബന്ധിച്ച പരാതികളിൽ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി നഗരസഭ ആരോഗ്യ, എഞ്ചിനീയറിംഗ്, റവന്യൂ വിഭാഗങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തി വാർഡ്തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ചതായും, അവധി ദിവസങ്ങളിലുൾപ്പെടെ പ്രസ്തുത സ്ക്വാഡിന്‍റേയും, നഗരസഭ ശുചീകരണജീവനക്കാരുടേയും സേവനം ക്രമീകരിച്ചതായും, അപകടകരമായ അവസ്ഥ സംബന്ധിച്ച് പൊതുജനങ്ങൾക്ക് നഗരസഭ കൺട്രോൾ റൂം ആയ 9074452136 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സെക്രട്ടറി അറിയിച്ചു. വിവിധ ഡിപ്പാർട്ടുമെന്‍റുകളിൽ നിന്നും സ്വീകരിക്കേണ്ടതായ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ദുരന്തനിവാരണത്തിനായി നഗരസഭാ വാർഡികപദ്ധതിയിൽ പ്രോജക്ട് ഉൾപ്പെടുത്തിയതായും വിവിധ വകുപ്പുകളുടേയും, രാഷ്ട്രീയപാർട്ടി, സന്നദ്ധ, യുവജന സംഘടനാപ്രവർത്തകരുടേയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ മഴക്കാലവുമായി ബന്ധപ്പെട്ട ഏതൊരു അടിയന്തിരസാഹചര്യം നേരിടുന്നതിനും ആവശ്യമായ മുൻകരുതലുകളും നടപടികളും നഗരസഭ സ്വീകരിക്കുന്നതാണെന്നും നഗരസഭ ചെയർപേഴ്സൺ ശ്രീമതി.മുർഷിദ കൊങ്ങായി അറിയിച്ചു. യോഗത്തിൽ തഹസിൽദാർ ശ്രീ.ചന്ദ്രശേഖരൻ കെ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ ശ്രീ.പ്രേമരാജൻ, നഗരസഭസ്ഥിരംസമിതി അധ്യക്ഷന്മാർ, വാർഡ് കൌൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

നഗരസഭാപരിധിയിൽ വിവിധ വാർഡുകളിലായി വാർഡ് കൌൺസിലർമാർ ഉന്നയിച്ച ഹൈവേ നിർമ്മാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രദ്ധ നൽകേണ്ടതും നടപടി സ്വീകരിക്കേണ്ടതുമായ വിഷയങ്ങൾ ബഹു.ജില്ലാ കലക്ടർക്ക് റിപ്പോർട്ട് ചെയ്യുന്നതിന് യോഗ തീരുമാനം കൈക്കൊള്ളുന്നതായി നഗരസഭ ചെയർപേഴ്സൺ ശ്രീതി.മുർഷിദ കൊങ്ങായി അറിയിച്ചു.ഓരോ വാർഡുകളിൽ നിന്നും സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി നഗരസഭാതല ദുരന്തനിവാരണസേന രൂപീകരിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നൽകി കൃത്യമായ സുരക്ഷാഉപകരണങ്ങളോടുകൂടി സന്നദ്ധസേവകരുടെ പ്രവർത്തനം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.

Disaster_awareness_conducted_by_tpmb_municipality

Next TV

Related Stories
തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

May 27, 2025 01:10 PM

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി

തളിപ്പറമ്പിൽ അപകടകരമാം വിധം പൊട്ടിവീണ മരം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ മുറിച്ചു...

Read More >>
‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

May 26, 2025 08:03 PM

‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ...

Read More >>
മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

May 25, 2025 02:57 PM

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ സമിതി.

മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള CDMEA യുടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞെന്ന് തളിപ്പറമ്പ് മഹല്ല് സ്വത്ത്‌ സംരക്ഷണ...

Read More >>
മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

Apr 25, 2025 01:24 PM

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ

മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം, റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്, വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം നാളെ...

Read More >>
കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

Jan 23, 2025 04:53 PM

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ സമദ്

കരീബിയൻസ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പിയാനോയിൽ ദേശീയ ഗാനം വായിച്ച് ഹിറ്റായി കുപ്പം സ്വദേശിയായ 9 വയസ്സുകാരൻ ഇമ്രാൻ...

Read More >>
Top Stories










News Roundup