മുയ്യം പള്ളിവയൽ എകെജി സ്മാരക വായനശാല & ഗ്രന്ഥാലയം , റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് ,വനിതാവേദി എന്നിവയുടെ ആഭിമുഖ്യത്തിൽ വാർഷികാഘോഷം 2025 നാളെ.വാർഡ് മെമ്പർ വി രമ്യയുടെ അധ്യക്ഷതയിൽ കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി രാജീവൻ ഉദ്ഘാടനം ചെയ്യും. രവി ഏഴോം മുഖ്യപ്രഭാഷണം നടത്തും. ഫ്ലവേഴ്സ് സ്സ്റ്റാർ സിംഗർ റാനിയ റഫീക്ക് മുഖ്യ അതിഥിയായിരിക്കും.

കൈകൊട്ടിക്കളി, തിരുവാതിര, ഒപ്പന(സ്ത്രീകൾ) അറബിക് ഡാൻസ്, ഒപ്പന (പുരുഷന്മാർ)തുടങ്ങി നൂറോളം പ്രദേശത്തെ കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന കലാപരിപാടികളും , നാടകവും അരങ്ങേറുന്നു.
anniversary