ആന്തൂർ മുൻസിപ്പാലിറ്റിയിലെ കോൾമൊട്ടയിൽ അക്ഷയ ഇ - കേന്ദ്രം 2025 ജൂലായ് മാസം ഏഴാം തീയതി ശ്രീമതി. വി. സതീദേവിയുടെ (വൈസ് ചെയർപേഴ്സൺ, ആന്തൂർ നഗരസഭ) അദ്ധ്യക്ഷതയിൽ ശ്രീ. പി. മുകുന്ദൻ (ചെയർമാൻ, ആന്തൂർ നഗരസഭ) ഉദ്ഘാടനം ചെയ്തു.


സർവ്വശ്രീ. കെ. വി. പ്രേമരാജൻ മാസ്റ്റർ (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ആന്തൂർ നഗരസഭ), പി. കെ. മുഹമ്മദ് കുഞ്ഞി (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ആന്തൂർ നഗരസഭ) ആന്തൂർ നഗരസഭ കൗൺസിലർമാരായ സർവ്വശ്രീ. നളിനി, യു. രമ, എം. ശ്രീഷ, സി. ബാലകൃഷ്ണൻ, ഇ. അഞ്ജന, എം. വി.ജനാർദ്ദനൻ (പ്രസിഡന്റ, മോറാഴ-കല്ല്യാശ്ശേരി സർവ്വീസ് സഹകരണ ബാങ്ക്), എം. വി. വേണുഗോപാലൻ (മുൻ സെക്രട്ടറി, പാപ്പിനിശ്ശേരി കോ-ഓപ്പ് റൂറൽ ബാങ്ക്) എന്നിവർ സംസാരിച്ചു. ശ്രീ. ഹിരേഷ് ആർ (ബ്ലോക്ക് കോ-ഓർഡിനേറ്റർ, അക്ഷയ, കണ്ണൂർ) സ്വാഗതവും ശ്രീ.കെ. ബിനേഷ് നന്ദിയും പ്രകാശിപ്പിച്ചു.
Akshaya e kendra