---
title: "‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു."
english_title: "Vijayathilakkam_2025_profram_"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292366/vijayathilakkam_2025_program_inaugrated_by_m.v_govindhan_master"
published_at: "2025-05-26T20:03:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68347bcb41d05_IMG-20250526-WA0226.jpg"
keywords: []
---

# ‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ  എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ മാസ്റ്റർ ഉദ്‌ഘാടനംചെയ്തു.

> **Lead Summary:** തളിപ്പറമ്പ്‌ മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്‌ഘാടനംചെയ്തു. വിദ്യാഭ്യാസമേഖലയിലാകെയും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റം കൊണ്ടു വന്നത് ഇടതുപക്ഷ മുന്നണി സർക്കാരുകളാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സഹായിക്കുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോ കോളേജ്' കില ക്യാംപസുമുൾപ്പടെ എത്രയോ സ്ഥാപനങ്ങൾ തളിപ്പറമ്പിന് സ്വന്തമായതും ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

തളിപ്പറമ്പ്‌ മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള ‘വിജയത്തിളക്കം 2025’ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്‌ഘാടനംചെയ്തു. വിദ്യാഭ്യാസമേഖലയിലാകെയും ഉന്നത വിദ്യാഭ്യാസ മേഖലയിലും സമൂലമായ മാറ്റം കൊണ്ടു വന്നത് ഇടതുപക്ഷ മുന്നണി സർക്കാരുകളാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സഹായിക്കുന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോ കോളേജ്' കില ക്യാംപസുമുൾപ്പടെ എത്രയോ സ്ഥാപനങ്ങൾ തളിപ്പറമ്പിന് സ്വന്തമായതും ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെയും പ്ലസ്ടു, വിഎച്ച്എസ്‌സി പരീക്ഷകളിൽ 90 ശതമാനത്തിന് മുകളിൽ വിജയംനേടിയവരെയും ഉന്നത വിജയം നേടിയ വിദ്യാലയങ്ങളെയുമാണ്‌ അനുമോദിച്ചത്. ആന്തൂർ നഗരസഭാ ചെയർമാൻ പിമുകുന്ദൻ അധ്യക്ഷനായി ' കളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുനിജ ബാലകൃഷ്ണൻ, പി പി റെജി എം വി അജിത, കണ്ണൂർ ഡിഡിഇ ഡി ഷൈനി, പി കെ ശ്യാമള, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം കെ അനൂപ് കുമാർ, ഡോ കെ വി ദീപേഷ് കെ സി സുനിൽ. കെ ബിജേഷ് എം വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

സമഗ്ര വിദ്യാഭ്യാസ പദ്ധതി കൺവീനർ പി ഒ മുരളീധരൻ സ്വാഗതവും കോർഡിനേറ്റർ ഡോ കെ പി രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292366/vijayathilakkam_2025_program_inaugrated_by_m.v_govindhan_master)