---
title: "നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ"
english_title: "Nipah"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301361/nipah"
published_at: "2025-07-08T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d1abbe4573_IMG-20250708-WA0039.jpg"
keywords: []
---

# നിപ സ്ഥിരീകരിച്ച യുവതിയുടെ നില ​ഗുരുതരം; നിലവിലെ സമ്പർക്കപ്പട്ടികയിൽ 208 പേർ, സാധ്യത ലിസ്റ്റിലെ 4 പേർ ഐസൊലേഷനിൽ

> **Lead Summary:** പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ തുടരുകയാണ്. ഇന്ന് 3 പേരുടെ സാമ്പിൾ പരിശോധന ഫലം വരും. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.

## Article Content

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു. സാധ്യത ലിസ്റ്റിൽ ഉള്ള നാലു പേർ ഐസൊലേഷനിൽ തുടരുകയാണ്. ഇന്ന് 3 പേരുടെ സാമ്പിൾ പരിശോധന ഫലം വരും. 208 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 9 പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301361/nipah)