പാട്‌ന: ബിഹാറിലെ പൂര്‍ണിയയില്‍ അഞ്ച് പേരെ ചുട്ടുകൊന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മന്ത്രവാദം നടത്തി എന്ന് ആരോപിച്ച് ആയിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ടെറ്റ്മ ഗ്രാമത്തില്‍ ഇന്നലെ രാത്രിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് പൊലീസ് അറിയിച്ചു.അഞ്ച് പേരെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഈ ഗ്രാമത്തില്‍ മൂന്ന് ദിവസം മുമ്പ് ഒരു കുട്ടി മരിച്ചിരുന്നു. ഈ കുട്ടിയുടെ മരണത്തിന് കൊല്ലപ്പെട്ട കുടുംബം കാരണക്കാരായി എന്ന പ്രതികളുടെ സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
Witchcraft