കണ്ണൂർ :കേരളത്തെ സർവകലാശാലകൾ കാവിവത്കരിക്കുന്നുവെന്ന് ആരോപിച്ച് മാർച്ച് നടത്തിയ പ്രവർത്തകർ പോലീസ് ഉപരോധം ഭേദിച്ച് സർവകലാശാല ആസ്ഥാനത്തെ ഗേറ്റ് തകർത്താണ് അകത്ത് കടന്നത്.
ഇന്ന് കാലത്ത് പന്ത്രണ്ട് മണിയോടെ പ്രവർത്തകരെ സർവകലാശാലക്ക് പുറത്ത് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല. ബാരിക്കേഡ് മറികടന്നാണ് പ്രവർത്തകർ അകത്ത് കയറിയത്. തുടർന്ന് ഗേറ്റ് തകർത്ത് അകത്ത് കയറിയ പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ് നീക്കിയത്. പ്രവർത്തകരെ കയറ്റി പോവുകയായിരുന്ന വാഹനവും വിദ്യാർത്ഥികൾ തടഞ്ഞു.


എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ബിപിൻ രാജ് പായം പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഞ്ജലി സന്തോഷ് അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി അഖില ടി പി സ്വാഗതം പറഞ്ഞു. ശരത് രവീന്ദ്രൻ, നിവേദ് കെ, ഋഷിത സി പവിത്രൻ, പ്രണവ് കെ തുടങ്ങിയവർ നേതൃത്വം നൽകി.
Sfi march