ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ച തിരുവട്ടൂരിലെ കെ വി ലിജീഷി(40)ന്റെ സംസ്കാരം ഇന്ന്. ഇന്നലെ രാവിലെ ഏഴുംവയലിലെ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

പരേതനായ കെ വി ലക്ഷ്മണന്റെയും ശ്യാമളയുടെയും മകൻ ആണ്. ഭാര്യ പി പി ഷൈമ. മക്കൾ ലിഷൻ ലക്ഷ്മൺ, ധ്യാൻ ലക്ഷ്മൺ, ലെനിൻ ലക്ഷ്മൺ. ഭൗതിക ശരീരം ഉച്ചക്ക് 1.30ന് തിരുവട്ടൂർ എ കെ ജി വായനശാലയിൽ പൊതു ദർശനത്തിന് വച്ച ശേഷം 3 മണിക്ക് തിരുവട്ടൂർ പൊതു ശ്മശാനത്തിൽ സംസ്കരിക്കും.
തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബിലെ കളിക്കാരനാണ്. എ.കെ.ജി തിരുവട്ടൂരിലെ വടംവലി ടീമംഗവുമാണ് ലിജീഷ്. ആശാരിപണിക്കാരനാണ്.
lijeesh