---
title: "ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു"
english_title: "train accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/105068/train-accident"
published_at: "2023-03-25T09:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641e753830458_Untitled-2-web.jpg"
keywords: []
---

# ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

> **Lead Summary:** **പഴയങ്ങാടി:**പാപ്പിനിശ്ശേരി റെയ്ഞ്ച് മുൻ ചെത്ത് തൊഴിലാളിയും മാട്ടൂൽ കാവിലെപറമ്പിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിന് സമീപമുള്ള കൊള്ളിയൻ വളപ്പിൽ ബാലകൃഷ്ണൻ ട്രെയിൻ തട്ടി മരിച്ചു.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമിപമുള്ള റെയിൽവ്വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഭാര്യ: മാപ്പള്ളി രമണി. മക്കൾ: സനിത്, (എറണാകുളം) സ്നേഹ . മരുമകൻ:നിഖിൽ സഹോദരങ്ങൾ:ഗണേശൻ,വിനു.ബാബു,വിനോദ് ,വിജയൻ. പഴയങ്ങാടി പോലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം നാളെ (ശനി)ഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

**പഴയങ്ങാടി:**പാപ്പിനിശ്ശേരി റെയ്ഞ്ച് മുൻ ചെത്ത് തൊഴിലാളിയും മാട്ടൂൽ കാവിലെപറമ്പിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിന് സമീപമുള്ള കൊള്ളിയൻ വളപ്പിൽ ബാലകൃഷ്ണൻ ട്രെയിൻ തട്ടി മരിച്ചു.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമിപമുള്ള റെയിൽവ്വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഭാര്യ: മാപ്പള്ളി രമണി. മക്കൾ: സനിത്, (എറണാകുളം) സ്നേഹ . മരുമകൻ:നിഖിൽ സഹോദരങ്ങൾ:ഗണേശൻ,വിനു.ബാബു,വിനോദ് ,വിജയൻ. പഴയങ്ങാടി പോലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം നാളെ (ശനി)ഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/105068/train-accident)