യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 21, 2023 11:00 AM | By Thaliparambu Editor

തളിപ്പറമ്പ്: കിണറില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി കിണറിലേക്ക് വീണ് കച്ചേരിക്കടവ് സ്വദേശി മരിച്ചു.പാലമറ്റത്തില്‍ ലിജോ ജോര്‍ജ്(38)ആണ് മരിച്ചത്. കുറുമാത്തൂരിലെ പ്ലൈമൗണ്ട് പ്ലൈവുഡ് ഫാക്ടറിയില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലിചെയ്തുവരുന്ന ലിജോ കൂനത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. 19 ന് ഞായറാഴ്ച്ച മുതല്‍ ലിജോവിനെ കാണായായതിനെതുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൂന്നോടെ കിണറില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്. കഴുത്തില്‍ കയര്‍കുടുങ്ങിയ നിലയിലായിരുന്നു. കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയില്‍ കിണറിനകത്തേക്ക് വീണതായിരിക്കുമെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരികയായിരുന്നു. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

lijo

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories










News Roundup