ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന് മരണം

ഖത്തറിൽ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബം അപകടത്തിൽപെട്ടു; മൂന്ന് മരണം
Mar 17, 2023 06:45 PM | By Thaliparambu Editor

റിയാദ്: ഖത്തറിൽനിന്ന് ഉംറക്ക് എത്തിയ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാൻ (ഏഴ്), അഹിയാൻ (നാല്), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ദോഹയിൽ ഹമദ് മെഡിക്കൽ സിറ്റിയിൽ ജീവനക്കാരനായ ഫൈസൽ കുടുംബസമേതം ഉംറക്കായി സൗദിയില്‍ എത്തിയതായിരുന്നു. കാറിൽ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമദ്ധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റർ ബാക്കിനിൽക്കെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവർ സഞ്ചരിച്ച കാർ മറിഞ്ഞ് അപകടമുണ്ടായത്. ഫൈസലിനും ഭാര്യാ പിതാവ് അബ്ദുൽ ഖാദറിനും നിസാര പരിക്കേറ്റു. ഇവർ ത്വാഇഫ് അമീർ സുൽത്താൻ ആശുപത്രിയിലാണ്. ഫൈസലിന്റെ ഭാര്യ സുമയ്യ അപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിലാണ്. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കൾ മക്കയിൽ നിന്നും താഇഫിലേക്ക് തിരിച്ചിട്ടുണ്ട്.

accident at qatar

Next TV

Related Stories
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

May 2, 2025 09:46 PM

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു നിര്യാതനായി

കാട്ട്യം ചിറ്റേത്തിടം കുന്നിന് സമീപം പാക്കൻ നാണു(85)...

Read More >>
മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

May 2, 2025 09:15 PM

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ് നിര്യാതനായി

മുല്ലാലി പുതിയ പുരയിൽ മുഹമ്മദ്...

Read More >>
Top Stories