വളപട്ടണം : വീടിന്റെ ഗോവണിയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കടവ് റോഡ് സലഫി പള്ളിക്ക് സമീപം കടവൻ ഹൗസിൽ മുഹമ്മദ് ഫഹദ് (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം.

പാലോട്ടു വയലിന് സമീപം പുതുതായി നിർമ്മിച്ച സുഹൃത്തിന്റെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് അലമാര കുറെ പേർ ചേർന്ന് കയറ്റവെ മുഹമ്മദ് ഫഹദ് തെന്നിവീഴുകയായിരുന്നു. ഉടൻ കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പിതാവ് : ഖാലിദ് മാതാവ് : റംലത്ത് ഭാര്യ: റമീസ (പൊയ്തുംകടവ്) മകൻ :ഫർഹാൻ സഹോദരങ്ങൾ: അർഷാദ്, റഫീന , ഹസീന, റുക്സാന ഖബറടക്കം മന്ന ജുമാ മസ്ജിദ്ദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച നടക്കും.
died after falling down the stairs