വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമം; മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അക്രമം; മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു
Nov 28, 2022 01:08 PM | By Thaliparambu Editor

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടിയെന്ന് എ.ഡി.ജി.പി വിഴിഞ്ഞം സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എ.ഡി.ജി.പി. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ പറഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതില്‍ സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും. പ്രതിഷേധക്കാരെ പിന്‍വലിക്കുമെന്ന് സഭാ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയതായും എ.ഡി.ജി.പി വ്യക്തമാക്കി. വിഴിഞ്ഞത്ത് പ്രതിഷേധത്തിന്‍റെയും സംഘര്‍ഷത്തിന്‍റെയും പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സമാധാന ചര്‍ച്ച നടത്തും. സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളിൽ നിന്നായി ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതൽ എസ്​.പിമാരേയും ഡിവൈ.എസ്​.പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരുക്കേറ്റത്. സംഘർഷത്തിൽ പരുക്കേറ്റ എസ്.ഐ ഉൾപ്പെടെ 18 പൊലീസുകാരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാലൊടിഞ്ഞ എസ്.ഐ ലിജോ പി. മണിയെ എസ്​.പി ഫോർട്ട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജുൾപ്പെടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്ത സമരക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവച്ചു. പൊലീസ് വാഹനങ്ങളും വയർലെസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും സമരക്കാർ തകർത്തു. പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടാകാതെയായിരുന്നു ആക്രമണമെന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ പറഞ്ഞു. നിലവിൽ 500ലധികം പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇരുപതിൽ അധികം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തുടർ നടപടി സ്വീകരിക്കാൻ കമ്മീഷണറെ ചുമതലപ്പെടുത്തി. പൊലീസ് ക്രമസമാധാനം നിലനിർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനമുണ്ടായാൽ കർശന നിയമനടപടിയുണ്ടാകും.നിലവിൽ സ്ഥിതിഗതികൾ താരതമ്യേനെ നിയന്ത്രണവിധേയമാണെന്നും എ.ഡി.ജി.പി വ്യക്തമാക്കി.

vizhinjam attack

Next TV

Related Stories
യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

Feb 7, 2023 02:55 PM

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി...

Read More >>
എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

Feb 7, 2023 02:51 PM

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Feb 7, 2023 12:25 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

Feb 7, 2023 12:14 PM

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം...

Read More >>
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

Feb 7, 2023 12:09 PM

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ...

Read More >>
സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

Feb 7, 2023 11:49 AM

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം...

Read More >>
Top Stories