സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
Jul 26, 2024 03:13 PM | By Sufaija PP

സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനത്തിന് ശേഷം ഇതുവരെ സ്വർണം പവന് കുറഞ്ഞത് 3,560 രൂപയാണ്.

ഇന്ന് രാവിലെ 51,200 രൂപയായിരുന്ന സ്വർണവില പവന് 800 രൂപ കുറഞ്ഞ് 50,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 6,300 രൂപയിലെത്തി. ഇന്ന് രാവിലത്തെ നിരക്ക് നിർണയ യോഗത്തിൽ നിരക്ക് മാറ്റം വേണ്ടെന്ന് തീരുമാനിച്ച കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ 11 മണിയോടെയാണ് വില കുറയ്ക്കാൻ തീരുമാനമെടുത്തത്. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് കുറച്ചത്.

ഇത് കേരളത്തിലെ വിലയിൽ കുറവുണ്ടാക്കുന്നില്ലെന്ന് വിമർശനമുണ്ടായിരുന്നു. പല വ്യാപാരികളും ഉയർന്ന നിരക്കിൽ വാങ്ങിയ സ്വർണമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. അതുകൊണ്ട് തന്നെ ഉയർന്ന വിലയിൽ വാങ്ങിയ സ്റ്റോക്ക് വിറ്റഴിച്ച ശേഷം വില കുറയ്ക്കാമെന്ന നിലപാടിലായിരുന്നു വ്യാപാരികൾ.

മേയ് 20 ന് സ്വർണവില സർവകാല റെക്കോഡായ പവന് 55,120 എന്ന നിരക്കിലെത്തിയിരുന്നു. ഇനി പവന്റെ വില അര ലക്ഷത്തിൽ നിന്ന് കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സ്വർണം വാങ്ങാനിരിക്കുന്നവരും ETF നിക്ഷേപങ്ങൾ നടത്തുന്നവരും. 

Gold rate

Next TV

Related Stories
പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

Oct 17, 2024 10:34 PM

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന്...

Read More >>
എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

Oct 17, 2024 09:59 PM

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല...

Read More >>
 പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

Oct 17, 2024 09:56 PM

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം...

Read More >>
തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

Oct 17, 2024 06:33 PM

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം...

Read More >>
താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

Oct 17, 2024 06:29 PM

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

Oct 17, 2024 03:03 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക...

Read More >>
Top Stories

News Roundup