കണ്ണൂർ കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾ തകർന്നു

കണ്ണൂർ കളക്ടറേറ്റ് അനക്സിൽ കൂറ്റൻമരങ്ങൾ കടപുഴകി വീണ് രണ്ട് കാറുകൾ തകർന്നു
Jul 26, 2024 05:56 PM | By Sufaija PP

കണ്ണൂർ: വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കളക്ടറേറ്റ് അനക്സിന് പിൻവശത്തെ കൂറ്റൻ മരങ്ങൾ കടപുഴകി. രണ്ട് കാറുകൾ പൂർണമായും നാല് കാറുകൾ ഭാഗികമായും തകർന്നു. അനക്സ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലാണ് മൂന്ന് മരങ്ങൾ കടപുഴകിയത്.

സമീപത്തെ നിരവധി മരക്കൊമ്പുകളും അനക്സ് കെട്ടിടത്തിന്റെ മുകളിലേക്ക് വീണു. കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഒരുഭാഗത്തെ ഷീറ്റ് തകർന്നു. കളക്ടറേറ്റ് മൈതാനത്തോട് ചേർന്നുള്ള ചുറ്റുമതിലും ഇടിഞ്ഞു. നിർത്തിയിട്ടിരുന്ന ഒരു കാറിലുണ്ടായിരുന്ന ആൾ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.

രാത്രി 7.30-ഓടെയാണ് അപകടം. അഗ്നിരക്ഷാസേനാംഗങ്ങളെത്തി ഏറെനേരം പരിശ്രമിച്ചാണ് കടപുഴകിയ മരങ്ങൾ മുറിച്ചുമാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ടി. സുകുമാരൻ, സേനാംഗങ്ങളായ പി.എം. വൈശാഖ്, വി.കെ. റസീഫ്, കെ.പി. നസീർ, കെ. അമിത, ടി. ആനന്ദ്,ഹോംഗാർഡ് ലക്ഷ്മണൻ എന്നിവരാണ് അഗ്നിരക്ഷാസേനയിലുണ്ടായിരുന്നത്.

Tree

Next TV

Related Stories
പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

Oct 17, 2024 10:34 PM

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന്...

Read More >>
എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

Oct 17, 2024 09:59 PM

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല തുടക്കം

എസ്ഡിപിഐ കല്ല്യാശ്ശേരി മണ്ഡലം വാഹനജാഥയ്ക്ക് പഴയങ്ങാടിയിൽ പഴയങ്ങാടിയിൽ പ്രൗഡോജ്വല...

Read More >>
 പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

Oct 17, 2024 09:56 PM

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം സ്ഥാനം

പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്നക്ക് ഒന്നാം...

Read More >>
തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

Oct 17, 2024 06:33 PM

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം നടത്തി

തളിപ്പറമ്പിൽ ആശ വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രകടനം...

Read More >>
താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

Oct 17, 2024 06:29 PM

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി പിടികൂടി

താഴെ ചെറുക്കള മുയ്യം റോഡരികിൽ മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

Oct 17, 2024 03:03 PM

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക...

Read More >>
Top Stories










News Roundup