---
title: " കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു കുളം നവീകരിച്ചു"
english_title: "Public pond "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223037/public-pond"
published_at: "2024-07-26T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a395122ace0_IMG-20240726-WA0099-850x560.jpg"
keywords: []
---

#  കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു കുളം നവീകരിച്ചു

> **Lead Summary:** **പഴയങ്ങാടി : **നാടിന് ഏറെ ഉപകാരപ്രദമാകുന്ന പഴയങ്ങാടി അടുത്തിലയിലെ പൊതു കുളം കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷത്തോളം രൂപ ചെലവിലാണ് കുളം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം നിർവഹിച്ചു. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്. കുളത്തിന്റെ ആഴം കൂട്ടി പടവുകളും ചുറ്റുമതിലും നിർമ്മിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്.

## Article Content

**പഴയങ്ങാടി : **നാടിന് ഏറെ ഉപകാരപ്രദമാകുന്ന പഴയങ്ങാടി അടുത്തിലയിലെ പൊതു കുളം കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷത്തോളം രൂപ ചെലവിലാണ് കുളം നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം നിർവഹിച്ചു. 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷത്തി അറുപതിനായിരം രൂപ ചിലവഴിച്ചാണ് കുളം നവീകരിച്ചത്. കുളത്തിന്റെ ആഴം കൂട്ടി പടവുകളും ചുറ്റുമതിലും നിർമ്മിച്ചാണ് നവീകരണ പ്രവർത്തി നടത്തിയത്.

സംസ്ഥാനത്തെ വിവിധ പൊതു കുളങ്ങൾ നവീകരിക്കണമെന്ന് സംസ്ഥാന സർക്കാർ മുൻപ് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗം കൂടിയായാണ് പഴങ്ങാടി അടുത്തില തോന്നാ തോടിന് സമീപത്തെ പൊതു കുളവും നവീകരിച്ചത്. കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. കുളം നവീകരിച്ചു തോടെ പ്രദേശത്ത് ഉള്ളവർക്ക് നീന്തൽ പരിശീലനത്തിന് ഉൾപ്പെടെ അത് ഉപകാരപ്രദമാകും.

ഏഴാം പഞ്ചായത്തിലെ തന്നെ പഞ്ചാരക്കുളവും നവീകരിച്ചിട്ടുണ്ട്. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഓവർസിയർ എ പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി വിമല, സെക്രട്ടറി കെ അനിൽകുമാർ, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റഫീഖ് സിപി, ഏഴോം പഞ്ചായത്തംഗം ജസീർ അഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223037/public-pond)