---
title: "ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു"
english_title: "A running KSRTC bus caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223176/a-running-ksrtc-bus-caught-fire"
published_at: "2024-07-27T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a4912850768_Untitled-2-web.jpg"
keywords: []
---

# ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

> **Lead Summary:** **ആലുവ: **തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർസി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും യാത്ര പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തമുണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

## Article Content

**ആലുവ: **തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർസി ബസിൽ തീപിടിച്ചു. അങ്കമാലിയിൽ നിന്നും യാത്ര പുറപ്പെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തമുണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ഉണ്ടായില്ല. യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223176/a-running-ksrtc-bus-caught-fire)