---
title: "കാർഗിൽ വിജയ ദിനം; വീരജവാൻമാരുടെ സ്മരണയ്ക്കു മുൻപിൽ പുഷ്പ ചക്രമർപ്പിച്ചു"
english_title: "Cargil day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223043/cargil-day"
published_at: "2024-07-26T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3983a3393b_66a361e35cbc4_1000014514.jpg"
keywords: []
---

# കാർഗിൽ വിജയ ദിനം; വീരജവാൻമാരുടെ സ്മരണയ്ക്കു മുൻപിൽ പുഷ്പ ചക്രമർപ്പിച്ചു

> **Lead Summary:** കണ്ണൂർ : കാർഗിൽ വിജയ ദിനത്തിന്റെഇരുപത്തി അഞ്ചാം വാർഷിയ ദിനമായ ഇന്ന് വാർ മെമ്മോറിയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽയുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികർക്ക് പുഷ്പ ചക്ര മർപ്പിച്ചു.

## Article Content

കണ്ണൂർ : കാർഗിൽ വിജയ ദിനത്തിന്റെഇരുപത്തി അഞ്ചാം വാർഷിയ ദിനമായ ഇന്ന് വാർ മെമ്മോറിയൽ കമ്മിറ്റിയുടെ നേതൃത്വത്തിൽയുദ്ധത്തിൽ വീര മൃത്യു വരിച്ച സൈനികർക്ക് പുഷ്പ ചക്ര മർപ്പിച്ചു.

ടെലഫോൺ ഭവൻ മുൻപിലുള്ള യുദ്ധ സ്മാരകത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുഷ്‌പചക്രമർപ്പിച്ചു. സ്റ്റേഷൻ കമാൻഡർ കേണൽ പരംവീർ സിംഗ് വിമുക്തഭടൻമാർക്കു വേണ്ടി ലഫ്റ്റനൻ്റ് ജനറൽ വിനോദ് നായനാർ , റിയർ അഡ്മിറർ കെ. മോഹനൻ, വാർ മെമ്മോറിയൽ കമ്മിറ്റിക്ക് വേണ്ടി കേണൽ എൻ.വി.ജി നമ്പ്യാർ ,

ഹോണററി ക്യാപ്റ്റൻ ഷെഖാവത്ത് , വിങ് കമാൻഡർ പി.എ വിജയൻ സുബൈദാർ ബാലൻ കെ. നമ്പ്യാർ, എക്സ് സർവീസ് മെൻ ലീഗ് ഭാരവാഹികളായ പി.കെ പത്മനാഭൻ, എം. വത്സരാജ് റിട്ട ഐ.എ.എഫ് എം.വി നാരായണൻ, തുടങ്ങി വിവിധ വിമുക്തഭട സംഘടനാ ഭാരവാഹികളും എൻ.സി സി കാഡറ്റുകളും സൈനികരും വിവിധ സംഘടനാ പ്രതിനിധികളും യുദ്ധസ്മാരകത്തിൽ പുഷ്പചക്രമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223043/cargil-day)