കോൺഗ്രസ് പ്രവർത്തകൻ കെ അബ്ദുൾ സലാം ഹാജി നിര്യാതനായി

കോൺഗ്രസ് പ്രവർത്തകൻ കെ അബ്ദുൾ സലാം ഹാജി നിര്യാതനായി
Jul 1, 2022 09:13 AM | By Thaliparambu Editor

ഇരിക്കൂർ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി യുടെ മുൻ പ്രസിഡന്റും ഇരിക്കൂർ മഹല്ല് കമ്മറ്റി യുടെ നിലവിലെ ട്രഷറർ,മഹല്ല് കമ്മറ്റി മുൻ പ്രസിഡന്റ്‌,റഹ്മാനിയ ഓർഫനേജ് മാനേജർ, അൺ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് സംഘടനയായ കെ ആർ എസ് എം എ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌, ഡയനാമോസ് സ്പോർട്സ് ക്ലബ് ന്റെ സ്ഥാപക പ്രസിഡന്റ്‌,ഇരിക്കൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി ട്രഷറർ, ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ പി ടി എ പ്രസിഡന്റ്‌, കേരള ഓർഫനേജ് ചാരിറ്റബിൾ ഇന്സ്റ്റിറ്റുഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ അബ്ദുൾ സലാം ഹാജി (80)അന്തരിച്ചു.

കെ അബ്ദുൾ സലാം ഹാജി മാനേജർ ആയിരിക്കേ പെരുവളത്തുപറമ്പിൽ സ്ഥിതി ചെയ്യുന്ന റഹ്മാനിയ യത്തീം ഖാന യുടെ പുരോഗതി ക്ക്‌ വേണ്ടി ധാരാളം യത്നിച്ചിട്ടുണ്ട്.വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല വൈസ് പ്രസിഡന്റ്‌ ആയും ഇരിക്കൂർ കമാലിയ എ യു പി സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ആയും പ്രവർത്തനം നടത്തിയിട്ടുണ്ട്.

മലബാർ ലെ മുസ്ലിം പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ സി ഡി എം ഇ എ യുടെ കീഴിൽ രൂപീകരിച്ച സർ സയീദ് കോളേജ് ന്റെ എക്സിക്യൂട്ടീവ് മെമ്പർ ആയും ഗവണിംഗ് ബോഡി അംഗമായും പ്രവർത്തനം നടത്തിയിട്ടുണ്ട്. ഇരിക്കൂറിലെ പുരാതന മുസ്ലിം കുടുംബമായ കീത്തടത്ത് തറവാട്ടിലെ കിണാക്കൂൽ ഖാദർ ഹാജിയുടെ മകനാണ്.

ഭാര്യ ഫാത്തിമ. പി. മക്കൾ. വാഹിദ് ഹാജി, വാജിദ്, സാജിദ്, ഫഹദ്, ജുനൈദ, വലീദ, മാജിദ, സഹോദരങ്ങൾ.ഇയ്യിടെ അന്തരിച്ച സി ഡി എം ഇ എ സ്ഥാപകരിൽ ഒരാളും ആർ എസ് പി മുൻ കേന്ദ്ര കമ്മറ്റി അംഗവും ആയിരുന്ന കെ അബ്ദുൾ ഖാദർ (കായിംക്ക), കെ മുഹമ്മദ്‌ ഹാജി, ഹുസൈൻ ഹാജി, ഖാലിദ് ഹാജി, മൊയ്‌തീൻ,ഫാത്തിമ, ആയിഷ, പരേതനായ ശാദുലി ഹാജി.

k abdul salam haji

Next TV

Related Stories
തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു

Aug 10, 2022 09:39 AM

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു

തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ എ.വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ അന്തരിച്ചു...

Read More >>
കെ. പി കൃഷ്ണകുമാർ നിര്യാതനായി

Aug 10, 2022 09:33 AM

കെ. പി കൃഷ്ണകുമാർ നിര്യാതനായി

കെ. പി കൃഷ്ണകുമാർ കോടല്ലൂർ(60)...

Read More >>
ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു

Aug 8, 2022 06:50 PM

ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍ അന്തരിച്ചു

ബര്‍ലിന്‍ കുഞ്ഞനനന്തന്‍ നായര്‍...

Read More >>
കെട്ടിടത്തിനുമുകളിൽ ജോലി ചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു

Aug 8, 2022 09:58 AM

കെട്ടിടത്തിനുമുകളിൽ ജോലി ചെയ്യവേ തഴേക്കുവീണ തൊഴിലാളി മരിച്ചു

കെട്ടിടത്തി നുമുകളിൽ ജോലിചെയ്യ വേ തഴേക്കുവീണ തൊഴിലാളി...

Read More >>
റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു

Aug 6, 2022 01:40 PM

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ മരിച്ചു

റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെ സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു; ഒരാൾ...

Read More >>
കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ ധർമ്മശാല സ്വദേശിയായ ജവാൻ മരിച്ചു

Aug 6, 2022 10:33 AM

കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ ധർമ്മശാല സ്വദേശിയായ ജവാൻ മരിച്ചു

കുളിമുറിയിൽ തലയിടിച്ച് വീണ് പരിക്കേറ്റ ധർമ്മശാല സ്വദേശിയായ ജവാൻ...

Read More >>
Top Stories