---
title: "അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെറുപുഴയിലെ സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Unscientific waste disposal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301945/unscientific-waste-disposal"
published_at: "2025-07-11T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687109bbda966_IMG-20250711-WA0097.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെറുപുഴയിലെ സ്ഥാപനങ്ങൾക്ക് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സെന്റ് മേരീസ്‌ ടയേഴ്സ് & വാട്ടർ സർവീസ് സ്റ്റേഷൻ, ശ്രീ മുത്തപ്പൻ ഫില്ലിങ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സെന്റ് മേരീസ്‌ ടയേഴ്സ് & വാട്ടർ സർവീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലം തുറസായി പുഴയ്ക്കു സമീപത്തേയ്ക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് ശ്രീ മുത്തപ്പൻ ഫില്ലിങ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു ബസ്സുകൾ നിർത്തി യിടുന്ന സ്ഥലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്കും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സെന്റ് മേരീസ്‌ ടയേഴ്സ് & വാട്ടർ സർവീസ് സ്റ്റേഷൻ, ശ്രീ മുത്തപ്പൻ ഫില്ലിങ് സ്റ്റേഷൻ എന്നീ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സെന്റ് മേരീസ്‌ ടയേഴ്സ് & വാട്ടർ സർവീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മലിന ജലം തുറസായി പുഴയ്ക്കു സമീപത്തേയ്ക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസരത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. സ്‌ക്വാഡ് ശ്രീ മുത്തപ്പൻ ഫില്ലിങ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പുറക് വശത്തു ബസ്സുകൾ നിർത്തി യിടുന്ന സ്ഥലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി. രണ്ട് സ്ഥാപനങ്ങൾക്കും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശവും സ്‌ക്വാഡ് നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, ചെറുപുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301945/unscientific-waste-disposal)