പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി
May 20, 2025 07:15 PM | By Sufaija PP

കമ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിൻ്റെ ആദ്യകാല പ്രവർത്തകനും പയ്യന്നൂരിലെ പഴയകാല കലാ - സാംസ്കാരിക -സാഹിത്യ രംഗത്തെ സജീവ സാന്നിദ്ധ്യം. മുതിർന്ന പത്രപ്രവർത്തകൻ.

ജനനം : 1937 ൽ പയ്യന്നൂരിലെ മമ്പലത്ത്. പ്രശസ്ത സംസ്കൃത പണ്ഡിതനും ജ്യോതിഷിയുമായിരുന്ന കെ.പി. ചന്തു ഗുരുക്കളുടെയും പി.കെ. പാർവ്വതിയമ്മയുടെയും മകൻ. ചെറുപ്പകാലം മുതൽ പരന്ന വായനാശീലക്കാരൻ ഗാന്ധിയൻ ആദർശവും മാർക്‌സിയൻ തത്വവും ഏറെക്കുറെ "മനസിലാക്കി. ഇ. എസ്‌. എൽ. സി വിദ്യാഭ്യാസത്തിനുശേഷം അത് തുടരാൻ കഴിയാത്ത സാഹചര്യത്തിൽ മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി പരീക്ഷയെഴുതി. അതിനിടയിൽ ബാലസംഘം രൂപീകരിച്ച് അതിൻ്റെ സെക്രട്ടറിയായി. തുടർന്ന് AISF - AIYF എന്നീ സംഘടന -കളുടെ സജീവ പ്രവർത്തകനായി. 1954 ൽ CPI യിൽ അംഗത്വം ലഭിച്ചു. CPI യുടെ മിക്കവാറും സമരങ്ങളിൽ പങ്കെടുത്തു.

യുവകലാ സാഹിതി, ഇന്തോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, അഖിലേന്ത്യാ സമാധാന ഐക്യ ദാർഢ്യ സമിതി, ഇറ്റ, കേരള യുക്തി വാദി സംഘം തുടങ്ങിയ സംഘടനകളുടെ പയ്യന്നൂർ യൂണിറ്റ് സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ചു. ഗോവ വിമോചന സമര വളണ്ടിയറായും പ്രവർത്തിച്ചു.

പയ്യന്നൂർ ലോക്കൽ ലൈബ്രറി അതോറിറ്റി ഉപദേശക സമിതിയംഗം, ഗവ. ആശുപത്രി വികസന -സമിതിയംഗം, കുഷ്ഠരോഗ നിവാരണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.1967 ലെ ഒരു ബഹുജന സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു മാസക്കാലം തടവ് അനുഭവിച്ചു.

ബോംബെയിൽ ഭാരതീയ വിദ്യാഭവനിൽ പത്ര പ്രവർത്തന പരിശീലനം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. മലയാള മനോരമ, മാതൃഭൂമി, നവജീവൻ, കേരളകൗമുദി, ജനയുഗം എന്നീ പ്രതങ്ങൾക്ക് വേണ്ടി വാർത്താ ശേഖരണം നടത്തി. തുടർന്ന് ജനയുഗം ദിനപത്രത്തിൻ്റെ പയ്യന്നൂർ ലേഖകനായി നിയമിക്കപ്പെട്ടു.

മാതൃ സംഘടനയിൽ ഉറച്ചു നിന്നു. പാർട്ടി പിളരുമ്പോൾ പയ്യന്നൂർ തരു - മമ്പലം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. CPI തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയംഗം, പയ്യന്നൂർ മണ്ഡലം അസി. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സതേൺ റെയിൽ വെയിലും ഖാദി ബോർഡിലും ജീവനക്കാരനായിരുന്നു.

തളിപ്പറമ്പ് പ്രാഥമിക സഹകരണ കാർഷിക -ഗ്രാമ വികസന ബേങ്കിൽ 10 വർഷം ഡയറക്ടർ ആയിരുന്നു.

കുടുംബം : ഭാര്യ എം.പി ശാരദ (സിപിഐ പരിയാരം ബ്രാഞ്ച് മെമ്പർ).

മക്കൾ: ആശ എസ്.എ (അധ്യാപിക സെൻ്റ് പോൾസ് തളിപ്പറമ്പ), ജീവാനന്ദ് എസ്.എ ( ട്രെയിനർ BRC മാടായി), (എ കെ എസ് ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ്), വിൽസൺ എസ്.എ(യുവകലാസാഹിതി ഷാർജ)

മരുമക്കൾ: വിശ്വനാഥൻ കെ. പി (അധ്യാപകൻ Rtd), സൈമ കെ.വി (അധ്യാപിക MPSGVHSS ബെള്ളിക്കോത്ത് ), ജ്യോത്സ്ന കെ.പി പയ്യന്നൂർ

ശവസംസ്കാരം നാളെ (21/05/25) രാവിലെ 10 ന്.

p aanand

Next TV

Related Stories
പാപ്പിനിശ്ശേരി മോറോന്നുമ്മലിലെ കെ.ചന്ദ്രിക നിര്യാതയായി

May 19, 2025 09:18 AM

പാപ്പിനിശ്ശേരി മോറോന്നുമ്മലിലെ കെ.ചന്ദ്രിക നിര്യാതയായി

പാപ്പിനിശ്ശേരി മോറോന്നുമ്മലിലെ കെ.ചന്ദ്രിക...

Read More >>
യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 19, 2025 09:15 AM

യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

May 10, 2025 07:10 PM

ഡോക്ടർ ടി ഹരിന്ദ്രൻ നിര്യാതനായി

ഡോക്ടർ ടി ഹരിന്ദ്രൻ (72)...

Read More >>
അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

May 10, 2025 11:58 AM

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ നിര്യാതനായി

അഞ്ചാം പീടിക ധന്യ നിവാസിൽ കെ ഓ മോഹനൻ നായർ(79)...

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

May 10, 2025 08:57 AM

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു

പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് യുവാവ് കുഴഞ്ഞു വീണു മരിച്ചു...

Read More >>
പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

May 4, 2025 07:36 PM

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ അന്തരിച്ചു

പി പി ദിവ്യയുടെ പിതാവ് പി പി ചന്ദ്രൻ...

Read More >>
Top Stories