---
title: "ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല"
english_title: "chirakkal vellarangad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291830/chirakkal-vellarangad"
published_at: "2025-05-23T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683094702400f_Screenshot_20250523_205931_Google.jpg"
keywords: []
---

# ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

> **Lead Summary:**  കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ വിശദീകരിക്കുന്നു.

## Article Content

 കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ വിശദീകരിക്കുന്നു.

നിലവിൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ട്രെയിനുകൾ നിർത്താതെ വരുന്നതോടെ ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയിൽവെ മാറ്റി നിയമിക്കും. 

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291830/chirakkal-vellarangad)