അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ തുടക്കമായി. ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈ നടുന്നതിനും 3 മാസം തുടർച്ചയായി പരിപാലിക്കുമ്പത്തിനുമുള്ള പ്രവർത്തനത്തിന് തുടക്കമായി. നഗരസഭ പരിധിയിൽ 4 കേന്ദ്രങ്ങളിലായി 300 മരങ്ങളാണ് നട്ടു പിടിപ്പിക്കുന്നത്.നഗരസഭയിലെ കുടുംബശ്രീയാണ് ഈ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രവർത്തനത്തിന് മുന്നോടിയായി 4 കേന്ദ്രങ്ങളിൽ നഗരസഭ ചെയർപേഴ്സണിന്റ നേതൃത്വത്തിൽ ഫീൽഡ് വിസിറ്റ് നടത്തി.ഫീൽഡ് വിസിറ്റ് പരിപാടി നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഫ്ലാഗ് ഓഫ് ചെയ്തു.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ,കൗൺസിലർമാരായ പി റഹ്മത്ത് ബീഗം,പി ഗോപിനാഥൻ,നസീർ പിസി,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, സി ഡി എസ് മെമ്പർ സെക്രട്ടറി പി പ്രദീപ് കുമാർ, NULM സിറ്റിമിഷൻ മാനേജർ ഷോന സി കെ,MTP സോബിൻ സി പി തുടങ്ങിയവർ സംബന്ധിച്ചു.
Womens for trees