ധർമ്മശാല: അഞ്ചാംപീടിക, ചെറുകുന്ന് തറ റൂട്ടിലേക്ക് നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി പുനർനിർമിക്കും. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാവുന്ന തരത്തിൽ 10മീറ്റർ വീതിയിലും നാലുമീറ്റർ ഉയരത്തിലും പൊളിച്ചുപണിയാനാണ് ഉത്തരവ്. അടിപ്പാലം പൊളിച്ച് പണിയാൻ കരാറുകാരായ വിശ്വസമുദ്ര കൺസ്‌ട്രക്ഷൻസിന് ദേശീയപാത അതോറിറ്റി (എൻഎഎച്ച്‌ഐ) വെള്ളിയാഴ്‌ച ഉത്തരവ് കൈമാറിയത്.
ധർമ്മശാല-ചെറുകുന്ന് റോഡിൽ ദേശീയ പാതയുടെ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിൽ അടിപ്പാത ഉണ്ടായിരുന്നില്ല . തുടർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഇടപെട്ടിട്ടാണ് അടിപ്പാത അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. എന്നാൽ

നിലവിൽ നാലുമീറ്റർ വീതിയിലും മൂന്ന് മീറ്റർ ഉയരത്തിലുമായി ബോക്‌സ് കൽവർട്ടായി നിർമിച്ചിരുന്ന അടിപ്പാതയിലൂടെ ബസുകൾക്ക് കടന്നുപോകാനാകുമായിരുന്നില്ല. തുടർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ദേശീയപാത നിർമാണ പ്രവർത്തന അവലോകനയോഗം വിളിച്ച് അശാസ്‌ത്രീയ നിർമാണം പൊളിച്ചു പണിയണമെന്നും അതുവരെ ഈ ഭാഗത്തെ ദേശീയപാതയുടേതുൾപ്പെടെ പണി നിർത്തിവയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു. ജോൺ ബ്രിട്ടാസ് എം പി ഉൾപ്പെടെ കേന്ദ്ര സർക്കാരിലും ഈ ആവശ്യം ഉന്നയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും , പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുകയുംചെയ്‌തിരുന്നു. ഇത്തരത്തിൽ എംഎൽഎ ദേശീയപാത അതോറിറ്റിയിൽ സമ്മർദ്ദംചെലുത്തിയതിന്റെ ഫലമായാണ് പുതിയ അടിപ്പാലം അനുവദിച്ച് ഉത്തരവായത്.
Underpassw