പെൺകുട്ടിയെ ട്യൂഷന് പോയി വരുന്ന വഴി ബലമായി അതിക്രൂര പീഡനത്തിന് ഇരയാക്കിയ യുവാവിനെ 18 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും വിധിച്ചു തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി.
മാത്തിന്‍ മഞ്ചപ്പറമ്പ് ഏറ്റു കുടുക്കയിലെ മനോഹര ബാബുവിന്റെ മകന്‍ കയനി ഹൗസില്‍ സി.അക്ഷയ് ബാബു എന്ന അച്ചുവിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.

2023 മെയ് മാസത്തിലായിരുന്നു സംഭവം. പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും അതിജീവിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. മൂന്ന് വകുപ്പുകളിലായിട്ടാണ് ശിക്ഷ.അന്നത്തെ പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ്, എസ്.ഐ. എന്‍.പി.രാഘവന്‍ എന്നിവരാണ് കേസന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ഷെറിമോള്‍ ജോസ് ഹാജരായി.
Youth who raped 16-year-old girl