ധർമ്മശാല: ജില്ലാ സാക്ഷരതാ മിഷനും ആന്തുർ നഗരസഭയും സംയുക്താഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി നടത്തിയ മലയാള പഠന വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നഗര സഭാ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
നഗരസഭാ വൈസ് ചെയർപേർസൺ വി. സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ പരിപാടി ഉൽഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ മുഖ്യാതിഥിയായിരുന്നു. നഗരസഭ സാക്ഷരത കോ-ഓർഡിനേറ്റർ രാജേന്ദ്രൻ മാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും പ്രേരക് രജനി നന്ദിയും പറഞ്ഞു.

സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, പി.കെ.മുഹമ്മദ് കുഞ്ഞി, സെക്രട്ടറി പി.എൻ. അനീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. അധ്യാപികമാരിലൊരാളായ പാർവ്വതി പി അനുഭവം പങ്കുവച്ചു. വിജയിച്ച 212 അതിഥി തൊഴിലാളികളിൽ ഗിരിജേഷ്, ആശിഷ് പാസ്വാൻ, രഞ്ജേഷ് പാസ്വാൻ, അക്ഷയ് പാസ്വാൻ, അരുൺ കുമാർ, വിനയ് പാസ്വാൻ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി.
Anthoor Municipality distributes certificates for Malayalam learning literacy project