ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം വിജയം നേടി ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനത്തിലെത്തി. പരീക്ഷ എഴുതിയ 182 കുട്ടികളിൽ 180 പേര് ഉപരി പഠനത്തിന് യോഗ്യത നേടി. ഇതിൽ അറുപത് കുട്ടികൾക്ക് തൊണ്ണൂറ് ശതമനത്തിനു മുകളിൽ മാർക്ക് നേടാൻകഴിഞ്ഞത് വിജയത്തിന്റെ മധുരം വർധിപ്പിച്ചു.
സയൻസിലെ റിയാ ആരിഫ് എന്ന വിദ്യാർത്ഥിനി 1200 ൽ 1195 മാർക്ക് നേടി അഭിമാനമായി. സയൻസിൽ നൂറ് ശതമാനവും കോമേഴ്‌സിൽ 97 ശതമാനവും വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ ചപ്പാരപ്പടവ ഹയർ സെക്കണ്ടറിസ്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിലും എന്നും മുന്നിലാണ്. കഴിഞ്ഞ വർഷം 124 ദിവസം കൊണ്ട് എൻ എസ് എസ് വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ സഹപാഠിക്ക് വീട് വെച്ച് നൽകിയിരുന്നു.
Chapparappadav higher secondary school