എമ്പേറ്റ്: കോൺഗ്രസ് നേതാവ് വി.ടി വില്യംസ് ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി എമ്പേറ്റ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ ഉദ്ഘാടനം ചെയ്തു.
വാർഡ് കോൺഗ്രസ് പ്രസിഡൻറ് ഒ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഐ.വി കുഞ്ഞിരാമൻ,പി വി ഗോപാലൻ, പ്രമോദ് മുടിക്കാനം, സി.എം.ആന്റണി മൈക്കിൾ, കെ.സബാസ്റ്റ്യൻ , പി.എസ്.വില്യംസ് , പി.സി. ജോയി,പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
V.T. Williams' death anniversary