തളിപ്പറമ്പിൽ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനായ യദുവിനെയും സുഹൃത്തുകളെയും ലക്ഷ്യമാക്കി സംഘപരിവാർ ശക്തികൾ ആസൂത്രിതമായി നടത്തിയ ആൾക്കൂട്ട ആക്രമണം അതീവ നിന്ദ്യവും അപകടകരവുമാണ്. യദുവിനെ ടാർഗറ്റ് ചെയ്താണ് ആക്രമണം നടന്നതെന്ന നടൻ സന്തോഷ് കീഴാറ്റൂറിന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഇത് ഒരു സാധാരണ സംഭവമല്ല – ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കുന്ന ആൾക്കൂട്ട ആക്രമങ്ങളുടെ മോഡൽ കേരളത്തിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമമാണ്.

സംഘപരിവാർ ശക്തികൾ നടപ്പിലാക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ മനോഭാവം കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ട്.പോലീസിന്റെയും ഭരണ സംവിധാനത്തിന്റെയും നിസ്സംഗതയും കൃത്യമായ നടപടികൾക്കുള്ള വൈകിപ്പിക്കലുകളും ആക്രമകാരികൾക്ക് പ്രചോദനമായിത്തീരുന്നു.
ഭയവും ഭീഷണിയും സൃഷ്ടിച്ച് സമൂഹത്തെ വർഗീയ വൽക്കരിക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കേണ്ടത് പൗരന്മാരുടെ കടമയാണ്.
നാടിന്റെ കലാസാംസ്കാരിക മതസൗഹാർദ്ദ ബോധം സംരക്ഷിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്.
കലാ-ആവിഷ്കാര സ്വാതന്ത്ര്യത്തിന്നെതിരായ എല്ലാ അക്രമങ്ങൾക്കുമെതിരേ ഒന്നിച്ചുനിൽക്കേണ്ടത് നാടിന്റെ തനിമയും പൈതൃകവും നിലനിർത്താൻ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്തമാന്നെന്നും ഓർമ്മിപ്പിക്കുന്നു.പോലീസ് കർശന നിലപാട് സ്വീകരിക്കണമെന്നും ഇക്ബാൽ തിരുവട്ടൂർ ആവശ്യപ്പെട്ടു
SDPI