നാളെ കാലവര്‍ഷം: മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ കാലവര്‍ഷം: മഴ കനക്കുന്നു, ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്
May 23, 2025 12:15 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവർഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മിക്ക ജില്ലകളിലും മഴ കനക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 

വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത മണിക്കൂറുകളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ അതീവ ജാഗ്രത പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ എന്നിവ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളില്‍ കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. കനത്ത മഴയും കാറ്റും വീശാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത കൈക്കൊള്ളണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

yellow_alert

Next TV

Related Stories
ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

May 23, 2025 08:58 PM

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

ചിറക്കൽ, വെളളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ...

Read More >>
പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

May 23, 2025 08:53 PM

പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

പയ്യന്നൂരിൽ ചെങ്കൽ പണയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ...

Read More >>
ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ

May 23, 2025 08:08 PM

ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി സ്കൂൾ

ജില്ലയുടെ അഭിമാനമായി ചപ്പാരപ്പടവ ഹയർ സെക്കന്ററി...

Read More >>
അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി പുനർനിർമിക്കും

May 23, 2025 08:04 PM

അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി പുനർനിർമിക്കും

അഞ്ചാംപീടിക, ചെറുകുന്ന്‌ തറ റൂട്ടിലേക്ക്‌ നിലവിലുള്ള ചെറിയ അടിപ്പാത പൊളിച്ചുമാറ്റി വലിപ്പംകൂട്ടി...

Read More >>
അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ തുടക്കമായി

May 23, 2025 08:00 PM

അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ തുടക്കമായി

അമൃത് മിത്ര പദ്ധതി- 'Womens for Trees' ക്യാമ്പയിനിന് തളിപ്പറമ്പ നഗരസഭയിൽ...

Read More >>
ആന്തൂർ നഗരസഭ  ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

May 23, 2025 05:57 PM

ആന്തൂർ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

ആന്തൂർ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള മലയാള പഠന സാക്ഷരതാ പദ്ധതി ചങ്ങാതി സർട്ടിഫിക്കറ്റ് വിതരണം...

Read More >>
Top Stories