തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എബി തോമസും പാർട്ടിയും തളിപ്പറമ്പ് - പൂവ്വം ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പൂവ്വത്ത് വെച്ച് KL 59 ൽ 9338 നമ്പർ ബൈക്കിൽ കടത്തുകയായിരുന്ന 1.100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി.

ആസ്സാം സ്വദേശികളായ സമീറുദ്ധീൻ (31), ജാഹിറുൽ ഇസ്ലാം (19), അസ്സറുൽ ഇസ്ലാം(19) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. 1 വർഷം മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇൻസ്പെക്ടർ എബി തോമസ് വ്യക്തമാക്കി.
പാർട്ടിയിൽ അസ്സി. എക്സൈസ് ഇൻസ്പെക്ടർ മാരായ അഷറഫ് മലപ്പട്ടം , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ നികേഷ് കെ വി, ഉല്ലാസ് ജോസ്, ഇബ്രാഹിം ഖലീൽ, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി ആർ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുനിത എം വി, സുജിത.എൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ. എം .എന്നിവരുമുണ്ടായിരുന്നു.
Three youths arrested